കുടുംബയോഗം കമ്മറ്റി മിനിറ്റ്സ്
2019-04-07നു് നടന്ന 5ാമത്തെ കമ്മറ്റി
2019 ഏപ്രിൽ ഏഴാം തീയതി പടിഞ്ഞാറേക്കൂറ്റ് തോമാച്ചന്റെ ഭവനത്തിൽ വച്ച് നടത്തി. നിലവിലുള്ള പ്രസിഡന്റ് പി. വി കുരുവിളയുടേയും, പടിഞ്ഞാറേപറമ്പില്‍ അമ്മിണിയുടെയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും അവരുടെ ആത്മാക്കളുടെ നിത്യശാന്തിക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.
നിലവിലുള്ള വൈസ് പ്രസിഡന്റ് ഐ സി തോമസ് അയച്ചുതന്ന രാജിക്കത്ത് കമ്മിറ്റിയിൽ വായിച്ചതിനനുസരിച്ച് രാജി കമ്മിറ്റി അംഗീകരിക്കുകയും ചെയ്തു. പുതിയ പ്രസിഡന്റായി സി. റ്റി. സ്കറിയയെയും (കുഞ്ഞൂഞ്ഞ്) വൈസ് പ്രസിഡന്റായി റ്റിമു തോമസിനെയും തെരഞ്ഞെടുത്തു.
ഇട്ടിഐപ്പ് കുടുംബചരിത്രപുസ്തകം, ഏപ്രിൽ 24ന് നാലുമണിക്ക്, പി ഐ എബ്രഹാമിന്റെ ഭവനത്തിൽ വച്ച് പ്രകാശനം ചെയ്യുവാൻ തീരുമാനിച്ചു. കുടുംബചരിത്രപുസ്തകത്തിന്റെ അധിക പകര്‍പ്പുകള്‍ 100 രൂപ വെച്ച് കൊടുക്കാമെന്ന് തീരുമാനിച്ചു. ആ ചടങ്ങിൽ വെച്ച് തന്നെ ഇട്ടിഐപ്പ് തോമായുടെ കുടുംബത്തിലെ തലമുതിർന്ന അമ്മയായ ശോശാമ്മ ഫിലിപ്പിനെ പൊന്നാടയണിയിച്ച് ആദരിക്കുവാനും തീരുമാനിച്ചു.
പങ്കെടുത്തവര്‍
- സി. ജെ. തോമസ് (3.3.2)
- ലീലാമ്മ മാത്യു (3.3.2)
- സി. റ്റി. സ്കറിയ (3.4.1)
- ഫിലിപ്പ് തോമസ് (3.1.1.2)
- മറിയാമ്മ (3.1.3.1)
- റ്റിനു തോമസ് (3.1.2.1)
- മോൻസി ജോർജ് (3.3.1.1)
- ആഷ മോന്‍സി (3.3.1.1)
- മോഹൻ ജോർജ് (3.3.1.2)
- മനോജ് ജോർജ് (3.3.1.3)
- റ്റിമു തോമസ് (3.3.2.2)
- പ്രീതി സൂസന് വര്‍ഗീസ് (3.3.2.2)
- സൈറാ മോന്‍സി (3.3.1.1.1)
2018-04-06നു് നടന്ന 4ാമത്തെ കമ്മറ്റി
2018 ഏപ്രിൽ ആറാം തിയതി പടിഞ്ഞാറേപറമ്പില്‍ നടത്തുകയും, കുടുംബചരിത്രപുസ്തകം ഫോട്ടോ ഇല്ലാതെ തന്നെ ഇട്ടിഐപ്പ് കുടുംബചരിത്രം എന്ന പേരില്‍ അച്ചടിക്കുവാനും, ഫോട്ടോ കിട്ടുന്നതിനനുസരിച്ചും, മറ്റ് വിവരങ്ങള്‍ മാറുന്നതിനനുസരിച്ചും ഇവ നവീകരിക്കുവാന്‍ കഴിയുന്ന ഒരു ഓണ്‍ലൈന്‍ സംവിധാനം തുടങ്ങുവാനും തീരുമാനമായി.
കുടുംബചരിത്രപുസ്തകം അച്ചടിച്ച് കഴിയുമ്പോള്‍, ഇതിലേക്ക് സാമ്പത്തികമായി സഹകരിച്ചവര്‍ക്ക് ഒരു പകര്‍പ്പ് കൊടുക്കുവാനും, 300 രൂപ വെച്ച് അധിക പകര്‍പ്പുകള്‍ കൊടുക്കാമെന്നും തീരുമാനമായി.
തുടര്‍ച്ചയായി മൂന്ന് കമ്മറ്റിയില്‍ വരാഞ്ഞതുകൊണ്ട് നാലാമത്തെ കമ്മറ്റിയില്‍ വച്ച് വൈസ് പ്രസിഡന്റായി ഐ. സി. തോമസിനെ തെരഞ്ഞെടുക്കാന്‍ തീരുമാനമായി. ജോയിന്റ് സെക്രട്ടറിയായി കെ. സി. എബ്രഹാമിനേയും (രാജു) കൂടെ തെരഞ്ഞെടുത്തു.
പങ്കെടുത്തവര്‍
- ഏലിയാമ്മ തോമസ് (3.1.2)
- പി. ഐ. ഏബ്രഹാം (3.1.4)
- ഫിലിപ്പോസ് (3.1.5)
- സി. ജെ. തോമസ് (3.3.2)
- ലീലാമ്മ മാത്യു (3.3.2)
- കെ. സി. ഏബ്രഹാം (3.5.2)
- ഐ. സി. തോമസ് (3.6.2)
- വത്സല തോമസ് (3.6.2)
- ഫിലിപ്പ് തോമസ് (3.1.1.2)
- ഏലിയാമ്മ തോമസ് (3.1.1.2)
- മറിയാമ്മ (3.1.3.1)
- മോന്‍സി ഏബ്രഹാം (3.1.4.1)
- മോൻസി ജോർജ് (3.3.1.1)
- മനോജ് ജോർജ് (3.3.1.3)
- റ്റിമു തോമസ് (3.3.2.2)
2017-04-02നു് നടന്ന 3ാമത്തെ കമ്മറ്റി
2017 ഏപ്രിൽ രണ്ടാം തീയതി റ്റിനുവിന്റെ ഭവനത്തിൽ വച്ച് കൂടുകയും, കുടുംബ ചരിത്രപുസ്തകം അടിക്കുന്നതിന് ആവശ്യമായ ഫോട്ടോകൾ സമാഹരിക്കുന്നതിന് തീരുമാനമെടുക്കുകയും, പുസ്തകം അടിക്കുന്ന ആവശ്യത്തിലേക്ക് പണം കൈപ്പറ്റുകയും ചെയ്തു. കൂടാതെ എൽസിയെ കുടുംബയോഗ കമ്മിറ്റിയിലേക്കും, റ്റിനുവിനെ കുടുംബചരിത്രപുസ്തക കമ്മറ്റിയിലേക്ക് ചേർക്കുകയും ചെയ്തു.
പങ്കെടുത്തവര്‍
- ശോശാമ്മ ഫിലിപ്പ് (3.7)
- ഏലിയാമ്മ തോമസ് (3.1.2)
- പി. ഐ. ഏബ്രഹാം (3.1.4)
- ഫിലിപ്പോസ് (3.1.5)
- സി. ജെ. തോമസ് (3.3.2)
- ലീലാമ്മ മാത്യു (3.3.2)
- എല്‍സി ജോണ്സണ് (3.6.3)
- ഫിലിപ്പ് തോമസ് (3.1.1.2)
- റ്റിനു തോമസ് (3.1.2.1)
- മറിയാമ്മ (3.1.3.1)
- മോൻസി ജോർജ് (3.3.1.1)
- മോഹൻ ജോർജ് (3.3.1.2)
- മനോജ് ജോർജ് (3.3.1.3)
- ദീപ (2.2.1.1.1)
2016-12-05നു് നടന്ന 2ാമത്തെ കമ്മറ്റി
ജോയിച്ചായന്റെ ഭവനത്തിൽ വച്ച് കൂടുകയും പുസ്തകം രൂപീകരിക്കുവാനുള്ള തീരുമാനവും അതിന്റെ പുരോഗമനത്തിനായി എഡിറ്റോറിയൽ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുകയും ചെയ്തു. അതിന്റെ ആവശ്യത്തിനായി മൂന്നാം തലമുറക്കാർ ഓരോ വീട്ടുകാരും ആയിരം രൂപ വച്ച് അച്ചടിക്കുന്നതിനുള്ള തുക എടുക്കണമെന്നുള്ള തീരുമാനവും ഉണ്ടായി. കൂടാതെ കുടുംബയോഗത്തിന് 5000 രൂപ വെച്ച് ഈ തലമുറക്കാരായ ഓരോ വീട്ടുകാരും എടുക്കണമെന്നുള്ള അഭിപ്രായമുണ്ടായി. ഇതിന്റെ തീരുമാനം ആയിട്ടില്ല.
കുടുംബ ചരിത്ര പുസ്തക എഡിറ്റോറിയൽ കമ്മറ്റി അംഗങ്ങൾ
| ചീഫ് എഡിറ്റർ | ലീലാമ്മ മാത്യു |
|---|---|
| കമ്മറ്റി അംഗങ്ങള്‍ | ഫിലിപ്പ് തോമസ്, മോൻസി ജോർജ് |
പങ്കെടുത്തവര്‍
- ഏലിയാമ്മ തോമസ് (3.1.2)
- പി. ഐ. ഏബ്രഹാം (3.1.4)
- ഫിലിപ്പോസ് (3.1.5)
- അമ്മിണി (3.1.5)
- പി. വി. കുരുവിള (3.2.1)
- സി. ജെ. തോമസ് (3.3.2)
- ലീലാമ്മ മാത്യു (3.3.2)
- ഫിലിപ്പ് തോമസ് (3.1.1.2)
- മറിയാമ്മ (3.1.3.1)
- മോൻസി ജോർജ് (3.3.1.1)
- മോഹൻ ജോർജ് (3.3.1.2)
- മനോജ് ജോർജ് (3.3.1.3)
2016-11-13നു് നടന്ന 1ാമത്തെ കമ്മറ്റി
ഒന്നാമത്തെ കമ്മറ്റി 2016 നവംബർ 13ന് കുന്നേൽ മനോജിന്റെ ഭവനത്തിൽ വച്ച് കൂടുകയും ആ സമയത്ത് തന്നെ കുടുംബയോഗത്തിന്റെ മുന്നോട്ടുള്ള നടത്തിപ്പിനായി ഭാരവാഹികളേയും, കമ്മറ്റി അംഗങ്ങളെയും തെരഞ്ഞെടുക്കുകയും ചെയ്തു. അത് ഇപ്രകാരമാണ്:
ഭാരവാഹികള്‍
| രക്ഷാധികാരി | സി. ജെ. തോമസ് |
|---|---|
| പ്രസിഡന്റ് | പി. വി. കുരുവിള |
| വൈസ് പ്രസിഡന്റ് | മനോജ് ഫിലിപ്പ് |
| സെക്രട്ടറി | പി. ഐ. എബ്രഹാം |
| ജോയിന്റ് സെക്രട്ടറി | ഫിലിപ്പ് തോമസ് |
| ട്രഷറർ | മോൻസി ജോർജ് |
കമ്മറ്റി അംഗങ്ങൾ
- തോമസ് വരകുകാല
- ഏലിയാമ്മ തോമസ്
- ഫിലിപ്പോസ്
- മറിയാമ്മ
- മോഹൻ ജോർജ്
- മനോജ് ജോർജ്
മാത്രമല്ല എൽസി വരുമ്പോൾ എൽസിയെ കൂടി ചേർക്കാമെന്നുള്ള തീരുമാനവും എടുത്തു.
പങ്കെടുത്തവര്‍
- ശോശാമ്മ ഫിലിപ്പ് (3.7)
- ഏലിയാമ്മ തോമസ് (3.1.2)
- പി. ഐ. ഏബ്രഹാം (3.1.4)
- ഫിലിപ്പോസ് (3.1.5)
- പി. വി. കുരുവിള (3.2.1)
- സി. ജെ. തോമസ് (3.3.2)
- ലീലാമ്മ മാത്യു (3.3.2)
- മനോജ് ഫിലിപ്പ് (3.7.3)
- തോമസ് വരകുകാല (2.2.1.1)
- ഫിലിപ്പ് തോമസ് (3.1.1.2)
- ഏലിയാമ്മ തോമസ് (3.1.1.2)
- മറിയാമ്മ (3.1.3.1)
- മോൻസി ജോർജ് (3.3.1.1)
- ആഷ മോന്‍സി (3.3.1.1)
- മോഹൻ ജോർജ് (3.3.1.2)
- മനോജ് ജോർജ് (3.3.1.3)
- റാണി മനോജ് (3.3.1.3)