രക്ഷാധികാരിയുടെ സന്ദേശം
വാത്സല്യമുള്ളവരേ,
ഇട്ടിഐപ്പ് കുടുംബത്തിന്റെ ഒരു ഏകദേശചരിത്രം ഈ നിലയില്‍ എഴുതി തയ്യാറാക്കി അവതരിപ്പിക്കുവാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷവും സംതൃപ്തിയും ഉണ്ട്. ഇതിനു കൃപ തന്ന ദൈവത്തിനു എല്ലാ സ്തുതിയും മഹത്വവും കരേറ്റുന്നു. ദൈവകൃപയുണ്ടെങ്കില്‍ മാത്രമേ നമ്മുടെ ഏതു പരിശ്രമവും വിജയിക്കുകയുള്ളൂ. കുടുംബചരിത്രരചനയില്‍ എന്നോടൊപ്പം വളരെ സഹകരിച്ച വ്യക്തിയാണ് നമ്മുടെ കുടുംബാംഗമായ അനിയന്‍കുഞ്ഞ് (ഫിലിപ്പ് തോമസ് (3.1.1.2)). ഞങ്ങള്‍ ഒന്നിച്ചു വളരെ യാത്ര ചെയ്തു. കുടുംബങ്ങള്‍ കണ്ടുപിടിച്ചു. എന്റെ ഭാര്യ ലീലാമ്മ മാത്യു ചീഫ് എഡിറ്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചു. ഈ ഗ്രന്ഥം പൂര്‍ണ്ണമാണെന്നോ കുറ്റമറ്റതാണെന്നോ ഞങ്ങള്‍ അവകാശപ്പെടുന്നില്ല. ഇതിലെ പിഴവുകള്‍ ചൂണ്ടികാണിക്കണം. വിട്ടുപോയ വിവരങ്ങളും എഴുതി ഏല്‍പ്പിക്കണം. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിയ്ക്കണം. അവയെല്ലാം ഉള്‍പ്പെടുത്തി കുറ്റമറ്റ നിലയില്‍ ഒരു പുതിയ പതിപ്പ് നമുക്ക് പ്രസിദ്ധീകരിക്കണം. അതിന് എല്ലാവരുടേയും പ്രാര്‍ത്ഥനാസഹകരണങ്ങള്‍ സവിനയം അഭ്യര്‍ത്ഥിക്കുന്നു. കുടുംബയോഗം സംബന്ധിച്ച് വ്യക്തമായ ധാരണകളും ഭാവിപരിപാടികളും ആലോചിച്ച് തീരുമാനിച്ച് പ്രായോഗികമാക്കണം. ഈ ഗ്രന്ഥത്തിന് ആശംസകള്‍ എഴുതിതന്നവരുണ്ട്. അവര്‍ക്കുള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. വിവരങ്ങള്‍ നല്‍കി സഹകരിച്ചവര്‍ക്കും, D. T. P., Printing തുടങ്ങിയ ജോലികള്‍ ചെയ്തു സഹായിച്ചവര്‍ക്കും നന്ദി. നാം ഒരു കുടുംബമാണ്. പ്രസ്തുത ധാരണയോടെ സ്നേഹപൂര്‍വ്വം നമുക്ക് മുമ്പോട്ടു പോകാം. അതിനു ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
| ശാന്തിപുരം | Dr. സി. ജെ. തോമസ്(3.3.2), |
| നെടുങ്ങാടപ്പള്ളി | രക്ഷാധികാരി |
| 12-2-2017 |